Banner Ads

ആറു വയസുകാരി ; കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകളായ ജുവാന സോണിയാണ് മരണപ്പെട്ടത് . കുട്ടിക്ക് ഉദര സംബന്ധമായ ചില പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *