വളാഞ്ചേരി:വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ആറു മോട്ടോറുകള്‍ മോഷണം നടത്തിയ മൂന്നു പേരെ മലപ്പുറം വളാഞ്ചേരി പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാവാത്തയാളടക്കം മൂന്നു പേരാണ് അറസ്റ്റിലായത്.വളാഞ്ചേരി അമ്പാള്‍ കൈപ്പുറം പ്രദേശങ്ങളില്‍ നിന്നുമായി 6 വിലപിടിപ്പുള്ള മോട്ടോറുകള്‍ പ്രതികള്‍ മോഷണം നടത്തിയത്. രാവെന്നോ പകലെന്ന വ്യത്യാസമില്ലാതെയാണ് ഇവര്‍ മോഷണം നടത്തുന്നത്.
രണ്ടുമാസത്തോളമായി രണ്ടിടങ്ങളില്‍ നിന്നായി ആറു മോട്ടോറുകള്‍ മോഷണം പോയതായി വളാഞ്ചേരി പോലീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ആണ് പ്രതികള്‍ വലയിലായത്. അമ്പാള്‍ സ്വദേശി പള്ളത്ത് അഖില്‍, പള്ളത്ത് പ്രണവ് എന്നീ രണ്ട് പ്രതികളെയും കൂടാതെ പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയെയും ആണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. മോഷണം നടത്തിയ ഒരു മോട്ടോര്‍ തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. മറ്റു മോഷണങ്ങളും കുറ്റകൃത്യങ്ങളും ഇവര്‍ നടത്തിയിട്ടുണ്ടോ എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വളാഞ്ചേരി പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.