Banner Ads

ചോദ്യം ചെയ്യലിന് ഹാജർ ആവാം എന്ന് അറിയിച്ച് ; നടൻ സിദ്ധിഖ്

കൊച്ചി: അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചത്.ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച്‌ നടന്‍ സിദ്ധിഖ് അറിയിച്ചു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

2016-ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച്‌ സിനിമയ്ക്ക് അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ആറു ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ നടന്, സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.ഇതിനുശേഷവും അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിക്കാത്ത സാഹചര്യത്തിലാണ് സിദ്ധിഖ് എവിടെ ഹാജരാകാനും തയ്യാറാണെന്നറിയിച്ച്‌ മെയില്‍ അയച്ചിരിക്കുന്നത്.അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിക്കവേ സിദ്ധിഖിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *