ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം താരം നിക്കോളാസ് പൂരൻ 29-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഈ അപ്രതീക്ഷിത തീരുമാനം അറിയിച്ചത്.ക്രിക്കറ്റ് ആരാധകരെ എപ്പോഴും ബാറ്റിങ് കൊണ്ടു ഞെട്ടിക്കുന്ന താരമാണ് നിക്കോളാസ് പൂരൻ.
എന്നാൽ ഇത്തവണ ആരാധകർ ഞെട്ടിയത് വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്ററിന്റെ വിരമിക്കൽ വാർത്ത അറിഞ്ഞാണ്.ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് 29 വയസ്സുകാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ‘വളരെയധികം ആലോചിച്ചതിനു ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാൻ ഞാൻ തീരുമാനിച്ചു. വെസ്റ്റിൻഡീസിനെ പ്രതിനിധീകരിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഇതെനിക്ക് സന്തോഷവും മറക്കാനാവാത്ത ഓർമകളും സമ്മാനിച്ചു.
ആ മെറൂൺ ജേഴ്സി ധരിച്ച്, ദേശിയ ഗാനത്തിനായി നിൽക്കുമ്‌ബോൾ ഞാൻ എനിക്ക് ലഭിച്ചതെല്ലാം നൽകി. ഇത് എനിക്ക് വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ നയിക്കാൻ കഴിഞ്ഞത്. ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു വയ്ക്കും.” – നിക്കോളാസ് കുറിച്ചതിങ്ങനെ167 മത്സരങ്ങളിൽ നിക്കോളാസ് രാജ്യത്തെ പ്രതിനിധീകരിച്ചു
. 99.15 എന്ന സ്ട്രൈക്ക് റേറ്റിൽ 1983 ഏകദിന റൺസും താരം നേടിയിട്ടുണ്ട് 106 ടി 20 മത്സരങ്ങളിൽ നിന്നും 2,275 റൺസുമായി മുൻനിര റൺ സ്കോററാണ് നിക്കോളാസ് പൂരൻ 2024 ഡിസംബറിലാണ് അദ്ദേഹം അവസാനമായി വെസ്റ്റിൻഡീസിന് കളിച്ചത്.