
തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിൽ: ലൈംഗിക ആരോപണ വിവാദത്തിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചുയൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്.അഞ്ച് പേരുടെ പരാതികളെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. ഈ അഞ്ച് പരാതിക്കാരും മൂന്നാം കക്ഷികളാണ്. രാഹുലിനെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ ബി.എൻ.എസ് 78(2), 351, പൊലീസ് ആക്ട് 120 എന്നിവയാണ്.സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു.
ഗർഭച്ഛിദ്രത്തിനായി നിർബന്ധിച്ച് സന്ദേശങ്ങൾ അയച്ചു.ഫോണിലൂടെ സ്ത്രീകളെ ഭീഷണിപ്പെടുത്തി.സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിൽ ക്രൈംബ്രാഞ്ച് സ്വമേധയാ ആണ് കേസെടുത്തത്. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിനോയിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
ആരോപണം ഉന്നയിച്ച സ്ത്രീകൾ ആരും നേരിട്ട് പരാതി നൽകിയിട്ടില്ല. പരാതിക്കാർ തെളിവുകൾ കൈമാറിയാൽ ഇരകളുടെ മൊഴി രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കൂടാതെ, രാഹുലിനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തും