
പത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥിനിയുമായി അടുപ്പത്തിലായ ശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു,ബസ് കണ്ടക്ടറായ ആദിത്യനെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.കുഞ്ഞിന് എട്ടുമാസം പ്രായമുണ്ട്. ശിശുക്ഷേമ സമിതിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കുന്ന കാര്യം പരിശോധിച്ചുവരുകയാണെന്നും കൂടുതൽ അന്വേഷണത്തിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. രണ്ടാഴ്‌ച മുൻപ് ആദിത്യന് എതിരെ മറ്റൊരു സംഭവത്തിൽ പോക്സോ കേസ് എടുത്തിട്ടുള്ളതായിരുന്നു.