Banner Ads

പാലക്കാട് കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കൾ തമ്മിൽ പോര്.

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാലക്കാട് നഗരസഭയിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായി. ഗ്രൂപ്പ് പോരും പ്രാദേശിക പ്രശ്നങ്ങളും കാരണം സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജില്ലാ നേതൃത്വം.പാലക്കാട് നഗരസഭയിലെ ആകെ 53 സീറ്റുകളിൽ മുസ്ലിം ലീഗിന് 10 സീറ്റുകളും മറ്റ് ഘടകകക്ഷികൾക്ക് 2 സീറ്റുകളും നൽകാൻ ധാരണയായിരുന്നു.

ശേഷിക്കുന്ന 42 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലാണ് പ്രധാന തർക്കം.ഇതുവരെ ആകെ 12 സീറ്റുകളിൽ മാത്രമാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്.പാർട്ടിക്കുവേണ്ടി സജീവമായി പ്രവർത്തിച്ചിരുന്ന പ്രധാന മണ്ഡലം പ്രസിഡന്റുമാർക്ക് സീറ്റ് നിഷേധിക്കപ്പെട്ടതാണ് തർക്കം രൂക്ഷമാക്കിയ പ്രധാന കാരണം.കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് രമേശ് പുത്തൂർ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സേവിയർ സെബാസ്റ്റ്യൻ എന്നിവർക്ക് സീറ്റ് നിഷേധിക്കപ്പെട്ടു.

ഇരുവരും സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ജില്ലാ നേതൃത്വം ഇത് അംഗീകരിച്ചില്ല. ഇതിനെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധം ശക്തമാണ്.പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രത്യേക കോർ കമ്മിറ്റി യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനം എടുക്കാനായിട്ടില്ല.