Banner Ads

മരണത്തിനു ശേഷം എന്ത് സംഭവിക്കുമെന്ന് ഓൺലൈനിൽ സെർച്ച് ; പിന്നാലെ 17കാരി ജീവനൊടുക്കി

നാഗ്ലൂർ: ഗൂഗിളിൽ തുടർച്ചയായി മരണത്തെയും വിദേശ സംസ്കാരങ്ങളെയും കുറിച്ച് കുട്ടി സെർച്ച് ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാഗ്ലൂരിലെ സ്വകാര്യ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. കുട്ടി റിസർവ് ബാങ്ക് മേഖലാ ഡയറക്ടറുടെ ഏക മകളാണെന്നും പൊലീസ് അറിയിച്ചു.ഛത്രപതി നഗറിലുള്ള വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ 5.45ഓടെ രക്തത്തിൽ കുതിർന്നു കിടക്കുന്ന നിലയിൽ മാതാവാണ് കുട്ടിയെ കണ്ടത്. പിന്നാലെ ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.

പെൺകുട്ടിയുടെ ഫോൺ സമീപത്തുതന്നെ ഉണ്ടായിരുന്നു. ഇതിൽ തുടർച്ചയായി മരണത്തിനു ശേഷം എന്ത് സംഭവിക്കുമെന്ന് സെർച്ച് ചെയ്തതായി കണ്ടെത്തി. ആദ്യം കൈത്തണ്ട മുറിച്ച ശേഷം, സ്വയം കഴുത്തറുക്കുകയായിരുന്നു. കത്തി ഓൺലൈനിൽ വരുത്തിയതാകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു.പെൺകുട്ടിയുടെ ഡയറിയിൽ വിദേശ സംസ്കാരങ്ങളെ കുറിച്ച് പലയിടത്തായി വിശദീകരിക്കുന്നുണ്ട്.

ജീവനൊടുക്കാനായി പെൺകുട്ടി ഉപയോഗിച്ച കത്തി മരത്തിന്റെ പിടിയുള്ളതും, കല്ലുകൊണ്ടുള്ള ബ്ലേഡ് ഉള്ളതുമാണ്. സാധാരണ ഗതിയിൽ മാർക്കറ്റിൽ കിട്ടാത്ത തരം കത്തിയാണിത്. ഇത് ഓൺലൈനിൽ വരുത്തിയതാകാമെന്നും വിശദാംശങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. മാതാപിതാക്കളോടൊപ്പം താഴത്തെ നിലയിലാണ് കുട്ടി താമസിച്ചിരുന്നത്. അമ്മാവന്റെ കുടുംബവും മുത്തശ്ശിയുമാണ് മുകൾ നിലയിലുള്ളത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണo നടത്തുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *