Banner Ads

വലിയപറമ്പ് പഞ്ചായത്തിൽ കടലാക്രമണം രൂക്ഷം; തീരം ഭീഷണിയിൽ, ആശങ്കയിൽ ജനങ്ങൾ!

കാസർഗോഡ്:ജില്ലയിലെ വലിയപറമ്പ് പഞ്ചായത്തിൽ കടലാക്രമണം രൂക്ഷമായി. വിവിധ ഭാഗങ്ങളിൽ തെങ്ങുകൾ കടലെടുത്തു. കടൽ കര കവർന്നെടുക്കുന്നത് ആശങ്കയുണ്ടാക്കി. ഇന്നലെ സന്ധ്യയോടെയാണ് കടലേറ്റം രൂക്ഷമായത്. വലിയപറമ്പിന്റെ മധ്യഭാഗം മുതൽ തെക്കൻ ദിശയിൽ കടലേറ്റം തുടരുകയാണ്.

കോർണിഷ് ബീച്ച് പരിസരത്ത് തെങ്ങുകൾ കടലെടുത്തിട്ടുണ്ട്. കരയും കവർന്നു. കടൽ കരയിലേക്ക് കൂടുതൽ പാഞ്ഞു കയറുന്നുണ്ട്. തെങ്ങുകൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നുമുണ്ട്.കഴിഞ്ഞ ദിവസം തൃക്കരിപ്പൂർ കടപ്പുറം മേഖലയിൽ 10 മീറ്ററോളം കര കവർന്നെടുക്കുകയുണ്ടായി.

കടലേറ്റം ഇതേ നിലയിൽ തുടരുമോയെന്ന ഭീതിയുണ്ട് കടലോര ജനതയ്ക്ക്. കടൽസംരക്ഷണ ഭിത്തിയുടെ അഭാവം വല്ലാതെ ദുരിതമുണ്ടാക്കുന്ന പഞ്ചായത്താണിത്. കാലവർഷത്തിൽ നാശം സംഭവിക്കാറുണ്ട്.