Banner Ads

വിദ്യാർത്ഥികളെ കുത്തിനിറച്ച് സ്‌കൂൾ ബസ്; വണ്ടി തടഞ്ഞ് നാട്ടുകാർ

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിലാണ് സംഭവ ഉണ്ടായത്. 30 കുട്ടികൾവരെ ഉൾകൊള്ളാൻ കഴിയുന്ന ബസിൽ 65ൽ അധികം കുട്ടികളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്നത് സംബന്ധിച്ച് സ്കൂൾ അധികതരോട് പലതവണ പരാതിപെട്ടതായി പ്രതിഷേധക്കാർ പറയുന്നു.

ചിറയിൻകീഴിലെ ഒരു സ്വകാര്യ സ്‌കൂളിലെ ബസാണ് നാട്ടുകാർ ചേർന്ന് തടഞ്ഞത്. എന്നിട്ടും നടപടിയുണ്ടാകാത്തതിനാലാണ് വിദ്യാർത്ഥികളുടെ മാതാപിതാക്കളും നാട്ടുകാരുമടക്കം ചേർന്ന് ബസ് തടഞ്ഞത്. പ്രതിഷേധത്തിനിടെ കഠിനംകുളം പൊലീസ് എത്തി നാട്ടുകാരുമായി സംസാരിച്ചു. ഇതിനുശേഷമാണ് സ്‌കൂളിൽ നിന്ന് മറ്റുരണ്ട് ബസുകളെത്തി വിദ്യാർത്ഥികളെ സ്കൂളിലേയ്ക്ക് കൊണ്ടുപോയത്.ഒരുമണിക്കൂറോളം വിദ്യാർത്ഥികൾ വഴിയിൽ കുരുങ്ങി. ശേഷം സ്കൂളിൽ നിന്ന് രണ്ട് ബസുകൾ എത്തി കുട്ടികളെ സ്കൂ‌ളിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *