Banner Ads

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമർശം: സിപിഎം നേതൃത്വം അതൃപ്തിയിൽ

തിരുവനന്തപുരം:മന്ത്രി സജി ചെറിയാൻ സ്വകാര്യ ആശുപത്രികളെക്കുറിച്ചുള്ള നടത്തിയ പരാമർശം സിപിഎം നേതൃത്വത്തിൽ അതൃപ്തിക്ക് കാരണമായതായി റിപ്പോർട്ടുകൾ. ആരോഗ്യ മേഖലയിൽ സർക്കാർ ആശുപത്രികളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന സിപിഎമ്മിന്റെ നിലപാടിന് വിരുദ്ധമായാണ് മന്ത്രിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

പൊതുജനാരോഗ്യമികവിനെ മന്ത്രിയുടെ പ്രസ്താവന സംശയ നിഴലിലാക്കിയെന്നും വിലയിരുത്തല്‍.സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി, അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.

വിവാദമായതോടെ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി വിശദീകരണവുമായി എത്തിയത്.കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് താന്‍ ഇകഴ്ത്തി സംസാരിച്ചു എന്ന വാദം തെറ്റാണെന്നാണ് മന്ത്രി സജി ചെറിയാന്‍ വിശദീകരണം നല്‍കിയത്. സാധാരണക്കാരായ ആളുകളുടെ ആശ്രയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍.