Banner Ads

റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് 16 കോടിയുടെ മുതൽ രാജ്യത്ത് ആദ്യ൦ അതും കേരളത്തിൽ ; 2.69 കോടി രൂപ റോഡ് നികുതി

കൊച്ചി:റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് 16 കോടിയുടെ മുതൽ രാജ്യത്ത് ആദ്യ൦ അതും കേരളത്തിൽഇതിന്റെ റോഡ് നികുതിയായി 2.69 കോടി രൂപ ആർടി ഓഫിസിൽ അടച്ചു. ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിങ് കമ്പനി ഉടമ വേണു​ഗോപാലകൃഷ്ണനാണ് കാറിന്റെ ഉടമ. ഇദ്ദേഹമാണ് രാജ്യത്ത് ആദ്യമായി ഈ കാർ വാങ്ങിയത്. കാറിന് ഇഷ്ടനമ്പർ ലഭിക്കാൻ രാത്തിരിക്കുകയാണ് വേണു​ഗോപാലകൃഷ്ണൻ.പേരുകേട്ട ആഡംബര വാഹനമാണ് റോൾസ് റോയ്‌സ് ഗോസ്റ്റ് ബ്ലാക്ക് ബാഡ്ജ് കാറുകൾ. ശക്തമായ എഞ്ചിനും പരിഷ്കരിച്ച സവിശേഷതകളുമായാണ് കാർ വിപണിയിൽ എത്തിയത്. 900 Nm ടോർക്കും 600 bhp കരുത്തും 6.8L V12 ട്വിൻ-ടർബോചാർജ്ഡ് എഞ്ചിനാണ് റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് പ്രധാന സവിശേഷത. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഒരു ഓൾ-വീൽ-ഡ്രൈവ് വാഹനമാണിത്. 6.33 കിലോമീറ്ററാണ് കാറിന്റെ മൈലേജ്.