Banner Ads

ഒരു കാലത്ത് നിർമ്മാണത്തിലിരുന്ന; റോഡുകൾ തകർന്നതും വിള്ളൽ വീണതും

കുറച്ചുനാളുകളായി വലിയൊരു വിഷയം ആയിരിക്കുകയാണ് റോഡ് നിർമ്മാണത്തിലെ അപാകതകൾ. ഒരു കാലത്ത് നിർമ്മാണത്തിലിരുന്ന റോഡുകൾ തകർന്നതും വിള്ളൽ വീണതും സ്വാഭാവികമായ വെള്ളമൊഴുക്കിൻ്റെ തുടർച്ച നഷ്ടപ്പെട്ടതിനാലാകണം ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം ഹൈഡ്രോളജി വിഭാഗം മുൻ മേധാവി ഡോ. ഡി. പത്മലാൽ. പറഞ്ഞു.

കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കാലാവസ്‌ഥാ വ്യതിയാനവും പത്തനംതിട്ടയുടെ പാരിസ്‌ഥിതിക പ്രശ്‌നങ്ങളും എന്ന സെമിനാറിൽ വിഷയം അദ്ദേഹം അവതരിപ്പിക്കുകയായിരുന്നുനദികൾ, തോടുകൾ എന്നിങ്ങനെയുള്ള ഉപരിതല ജലപ്രവാഹം പോലെ ഭൂഗർഭ ജലപ്രവാഹവും ഉണ്ട്.

അതിനെ കുറിച്ചും നിർമ്മാണത്തിന് ഉപയോഗിക്കുന്ന മണ്ണിൻ്റെ ഘടനയും പഠിക്കാതെയുള്ള പ്രവർത്തനങ്ങളാണ് റോഡുകൾ തകരാനുള്ള പ്രധാന കാരണം. ഭൂമിയുടെ അടിത്തട്ടിലുള്ള കളിമണ്ണ് ജല സമ്പർക്കം മൂലം വികസിക്കുമെന്നതിനാൽ ഉപരിതല മണ്ണിന് ചലനം ഉണ്ടാകും. ഈ ചലനം റോഡിൻ്റെ ടാറിംഗിൽ പ്രതിഫലിക്കണമെന്നില്ല. ടാറിന് വികാസം സംഭവിക്കാത്തതാണ് കാരണം.

അടിത്തട്ടിലെ മണ്ണിൻ്റെ ചലനം സംഭവിക്കുമ്പോഴാണ് റോഡിൽ ഇടിഞ്ഞു താഴുന്നത്. ആദ്യം നടത്തിയ നിർമ്മിതി പരാജയപ്പെട്ടു എന്ന് തിരിച്ചറിയുമ്പോൾ മാത്രമാണ് പരിഹാരമായി മേൽപാലങ്ങൾ പോലുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നത്.ആദ്യം തന്നെ ഇതു സംബന്ധിച്ച് പഠനം നടത്തിയാൽ ബദൽ മാർഗമായ പാലം നിർമ്മിക്കാൻ തുടക്കത്തിൽ തന്നെ കഴിയുമായിരുന്നു. എന്നാൽ പലപ്പോഴും ഇത് ശ്രദ്ധിക്കാതെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന നിർമ്മാണം നടത്താൻ ശ്രമിക്കുന്നു. ഇനിയും ഇത്തരം നിർമ്മാണങ്ങൾ നടത്തുന്നതിന് മുമ്പ് ഇത് സംബന്ധിച്ച പഠനം സാധ്യമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.