
തിരുവനന്തപുരം:നിമിഷ പ്രിയയ്ക്ക് ജീവൻ കാന്തപുരം മുസലിയാരുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി,വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തിയതിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
കാന്തപുരത്തിന്റെ ഇടപെടലിലൂടെയാണ് വധശിക്ഷ യെമൻ അധികൃതർ മാറ്റിവച്ചത്. ഇതുസംബന്ധിച്ച വിധിപകർപ്പും ഔദ്യോഗിക അറിയിപ്പും ലഭിച്ചതായി കാന്തപുരം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. യെമനിലെ പണ്ഡിതന്മാരുമായി ചർച്ച നടത്തിയാണ് അദ്ദേഹം വധശിക്ഷ മാറ്റിവെക്കുന്നതിന് ആവശ്യമായ നിർണായക ഇടപെടൽ നടത്തിയത്.