Banner Ads

മലബാർ യാത്രക്കാർക്ക് ആശ്വാസം; ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി സ്റ്റോപ്പ്

തിരുവനന്തപുരം : കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. എം.പി. കൊടിക്കുന്നിൽ സുരേഷ് ആണ് ഇക്കാര്യം അറിയിച്ചത്. ചങ്ങനാശ്ശേരി സ്റ്റോപ്പ് യാഥാർഥ്യമാകുന്നതോടെ ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയിൽ എത്തിയിരുന്ന മലബാറിലെ നൂറുകണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ഇവർക്ക് ഇനി നേരിട്ട് ചങ്ങനാശ്ശേരിയിൽ എത്താനും അതേ ദിവസം തന്നെ മടങ്ങാനും സാധിക്കുമെന്നും എം.പി. ഫേസ്ബുക്കിൽ കുറിച്ചു.