Banner Ads

യാത്രക്കാർക്ക് ആശ്വാസം: പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ 24 മണിക്കൂറും തുറന്നിരിക്കണം – ഹൈക്കോടതി

കൊച്ചി: ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശൗചാലയങ്ങൾ ലഭ്യമാണെന്ന് അറിയിച്ചുകൊണ്ടുള്ള ബോർഡുകൾ പെട്രോൾ പമ്പുകളിൽ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും.

അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍ അനുമതി.ഈ ഉത്തരവ് ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.