Banner Ads

അഷ്ടമിയെ വരവേൽക്കാൻ ഒരുങ്ങി; വൈക്കം നാടും നഗരവും

വൈക്കം: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ വൈക്കത്തഷ്ടമി മഹോത്സവത്തോട് അനുബന്ധിച്ച്‌ വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍ ആലോചന.നവംബർ 12 മുതല്‍ 23 വരെ നടക്കുന്ന വൈത്തഷ്ടമി മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.24 മണിക്കൂറും പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ് വിഭാഗങ്ങളുടെ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.

ക്ഷേത്രത്തിലും പരിസരങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ക്കായി 550 പോലീസുകാരെ വിന്യസിക്കും. എല്ലാ വര്‍ഷത്തേതിലേയും പോലെ തന്നെ മുന്നൊരുക്കങ്ങള്‍ ഗംഭീരമാണ് ഇക്കുറിയും.കൂടാതെ കെഎസ്‌ആര്‍ടിസി വിവിധ സ്ഥലങ്ങളിലേക്ക് അധിക സര്‍വീസുകള്‍ നടത്തും. 15 ബസുകള്‍ ഇതിനായി തയാറാക്കും. നഗരത്തില്‍ ഇ ടോയ്ലെറ്റ് സംവിധാനം ഒരുക്കും.

സ്വകാര്യ ബസുകള്‍ക്ക് പാര്‍ക്കിംഗ് സംവിധാനമൊരുക്കണമെന്ന ആവശ്യവും പരിഗണിക്കും.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ആംബുലന്‍സ്, മരുന്ന് സേവനങ്ങളും ലഭ്യമാകും. ക്ഷേത്രത്തിനു സമീപം നഴ്‌സുമാരുള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും.

ക്ഷേത്രവും പരിസരവും മാലിന്യമുക്തമാക്കുന്നതിനായി ഹരിതകര്‍മ സേനാംഗങ്ങള്‍ക്കൊപ്പം കുടുംബശ്രീ സിഡിഎസ് അംഗങ്ങളെയും നിയോഗിക്കും.ക്ഷേത്രവും പരിസരവും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി 45 സ്ഥിരം സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തകരാറിലായ സിസിടിവികളും ഹൈമാസ്റ്റ് ലൈറ്റുകളും അഷ്ടമിക്കു മുന്‍പായി നന്നാക്കും. ലഹരി വസ്തുക്കളുമായെത്തുന്നവരെ പിടികൂടാന്‍ സംയുക്ത സ്‌ക്വാഡ് രൂപീകരിക്കും.ജൈവ മാലിന്യ സംസ്‌കരണത്തിനു പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

വഴിയോര കച്ചവടത്തിന് അനുമതി നല്‍കുമ്‌ബോള്‍ വൈദ്യുതി പോസ്റ്റുകള്‍ കടകള്‍ക്കുള്ളില്‍ വരാത്ത വിധം നല്‍കണമെന്ന് കെഎസ്‌ഇബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈക്കം കായലോര ബീച്ചില്‍ ബാരിക്കേഡ് സംവിധാനം ഉണ്ടാവും. ജലഗതാഗതവകുപ്പ് സ്‌പെഷല്‍ സര്‍വീസ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തും. ആള്‍ത്തിരക്കു പരിഗണിച്ചു തവണക്കടവിലും വൈക്കത്തുമുള്ള ബോട്ട് ജെട്ടികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും.

യോഗത്തില്‍
സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി,വൈക്കം ഡിവൈഎസ്പി സിബിച്ചന്‍ ജോസഫ്, തഹസീല്‍ദാര്‍ എ.എന്‍. ഗോപകുമാര്‍, നഗരസഭാംഗം ഗിരിജ കുമാരി,പാലാ ആര്‍ഡിഒയുടെ ചുമതല വഹിക്കുന്ന എം. അമല്‍ മഹേശ്വര്‍, അഡീഷണല്‍ എസ്പി വിനോദ് പിള്ള, ദേവസ്വം കമ്മീഷണര്‍ കെ.ആര്‍. ശ്രീലത, ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ എം.ജി. മധു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *