തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായെ സന്ദർശിച്ചു.സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അമിത് ഷായുമായി രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു നടന്നത്.ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ദേശീയ, സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ബിജെപി സംസ്ഥാന ഘടകത്തിന്റെയും പ്രവർത്തകരുടെയും ചിട്ടയായ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തേക്ക് മടങ്ങിയത്