
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും പാലക്കാട്ടെ ഔദ്യോഗിക പരിപാടികളിൽ രാഹുലിനെ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവ് സി. കൃഷ്ണകുമാർ പറഞ്ഞു.
രാഹുലിന്റെ രാജി വേണം എന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കൾ മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റിയത് രാഹുലിന്റെ ബ്ലാക്ക്മെയിലിംഗ് കാരണമാണെന്നും സി. കൃഷ്ണകുമാർ പരിഹസിച്ചു.പല കെപിസിസി നേതാക്കളുടെയും വിവരങ്ങൾ രാഹുലിന്റെ കൈവശമുണ്ടെന്നും ഇത് പുറത്തുവിടുമെന്ന ഭീഷണിക്ക് മുന്നിൽ അവർ വഴങ്ങിയെന്നുമാണ് കൃഷ്ണകുമാറിൻ്റെ വാദം.
ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞാണ് കോൺഗ്രസ് രാജി ആവശ്യപ്പെടാത്തതെങ്കിൽ, എന്തുകൊണ്ടാണ് ഷാഫി പറമ്പിലിനെ എംഎൽഎ സ്ഥാനം രാജിവെപ്പിച്ച് വടകരയിൽ മത്സരിപ്പിച്ചത് എന്നും അദ്ദേഹം ചോദിച്ചു.