Banner Ads

തദ്ദേശ തിരഞ്ഞെടുപ്പിൽ പി.വി. അൻവർ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുമെന്ന് പി.വി. അൻവർ അറിയിച്ചു. പ്രാദേശിക തലത്തിൽ സഖ്യങ്ങൾ രൂപീകരിക്കുമെന്നും, ജനാധിപത്യ, മതേതര കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഫാസിസ്റ്റ് കക്ഷികളുമായി ഒരു ബന്ധവുമുണ്ടാകില്ല.

യുഡിഎഫ് ഘടകകക്ഷിയാകുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ല. എങ്കിലും, പ്രാദേശിക തലത്തിൽ ധാരണയുണ്ടാക്കാൻ ജില്ലാ ഘടകങ്ങൾക്ക് ചുമതല നൽകിയിട്ടുണ്ട്. സിപിഎം സമുദായ സംഘടനകളുടെ മതേതര സ്വഭാവത്തെ ഹൈജാക്ക് ചെയ്ത് വർഗീയമായ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്നും, ഇതിൽ സമുദായ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും പി.വി. അൻവർ വിമർശിച്ചു.