Banner Ads

ലോസ് ആഞ്ചൽസിൽ; പ്രതിഷേധം കടുക്കുന്നു

പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരെ ലോസ് ആഞ്ചൽസിൽ ആരംഭിച്ച പ്രതിഷേധം കടുക്കുന്നു. പ്രതിഷേധ ക്കാർ വാഹനങ്ങൾക്ക് തീയിടു കയും റോഡുകൾ ഉപരോധിക്കു കയും ചെയ്തതോടെ കലാപ സമാ നമായ സാഹചര്യമാണുള്ളത്. അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായ നാഷണൽ ഗാർഡി ലെ 2000ത്തിലധികം അംഗങ്ങ ളെ വിന്യസിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ലോസ് ആഞ്ചൽസിന് പുറത്തേക്കും പ്രതിഷേധം വ്യാപിക്കുന്നുവെ ന്നാണ് റിപ്പോർട്ടുകൾ.

പാരാമൗണ്ട്, കോംപ്ടൺ പോലുള്ള സമീപ പട്ടണങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. ഫ്രീവേകൾ ഉൾപ്പെടെ സമരക്കാർ ഉപരോധിച്ചതോടെ സുരക്ഷാ സേന അടിച്ചമർത്തൽ നടപടികളും ശക്തമാക്കി. സൈന്യത്തിലെ ഉന്നതവിഭാഗമായ മറീൻ കോർപ്സിനെ വിന്യസിക്കാ നുള്ള നീക്കവും ഭരണകൂടം നട ത്തുന്നുണ്ട്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സൈന്യത്തെ ഇറക്കുന്നത് അസാധാരണമായ നടപടിയാണ്. പ്രസിഡന്റ്റിന് ഇതിനുള്ള അധികാരമുണ്ടെങ്കിലും പ്രത്യേക സാഹചര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളോടെ മാത്രമേ ഇത് നടപ്പാക്കാൻ സാ ധിക്കുകയുള്ളു. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറൽ ഏജൻസികളുടെ നീക്കത്തിനെ തിരെയാണ് പ്രതിഷേധം ആരം ഭിച്ചത്.

ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ തുടർച്ചയായു ള്ള റെയ്ഡുകളും അറസ്റ്റുകൾക്കു മെതിരെ നടന്ന് ചെറുത്തുനില്പുക ളുടെ ഭാഗമായിരുന്നു പാരാമൗണ്ടിലെ പ്രതിഷേധവും. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥ രെ തടയാനായുള്ള പ്രതിഷേധ മായിരുന്നു സംഘർഷത്തിലേ ക്ക് വഴിവച്ചത്. ഉദ്യോഗസ്ഥരെ ആയിരത്തോളം വരുന്ന പ്രതി ഷേധക്കാർ വളയുകയായിരുന്നു വെന്ന് ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാന, പ്രാദേശിക ഭരണ കൂടങ്ങളുടെയും ജനപ്രതിനിധിക ളുടെയും കടുത്ത എതിർപ്പിനെ മറികടന്നാണ് ട്രംപ് നഗരത്തിൽ നാഷണൽ ഗാർഡിനെ വിന്യസിച്ചത്. ഡെമോ ക്രാറ്റ് ഗവർണറാണ് ന്യൂസോം. കലാപം ആളിക്കത്തിക്കാൻ ട്രം പ് മനഃപ്പൂർവം ശ്രമിക്കുകയാണെ ന്നും ന്യൂസോം ആരോപിച്ചു. പ്രാദേശിക പൊലീസിന് കൈകാ ര്യം ചെയ്യാൻ സാധിക്കുന്ന പ്രശ് നങ്ങളാണ് നാഷണൽ ഗാർഡിനെ ഇറക്കി ഫെഡറൽ സർക്കാർആളിക്കത്തിക്കുന്നതെന്ന് ന്യൂ സോം പറഞ്ഞു. സാധാരണഗ് തിയിൽ സംസ്ഥാന ഗവർണർമാർ അഭ്യർത്ഥിക്കുമ്പോഴാണ് പ്രസിഡന്റ് സംസ്ഥാനത്തേക്ക് നാഷണൽ ഗാർഡിനെ അയയ്ക്കാറുള്ളത്.

ഈ സാഹചര്യങ്ങളിൽ സംസ്ഥാന ഭരണകൂടത്തോടും ഫെഡറൽ സർക്കാരിനോടും വിധേയമായിട്ടാണ് നാഷണൽ ഗാർഡ് പ്രവർത്തിക്കുക. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെ കടുത്ത എതിർപ്പ് മറികടന്നാണ് ട്രംപി ൻ്റെ നീക്കം.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപ്പിലാക്കാനുള്ള ട്രംപിന്റെ നീ ക്കത്തിന്റെ ഭാഗമായാണ് ഈ പരിശോധനകൾ നടത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ നഗ രങ്ങളിലൊന്നായ ലോസ് ആഞ്ചൽസിൽ ആകെ ജനസം ഖ്യയുടെ മൂന്നിൽ ഒന്നും കുടിയേ റ്റക്കാരാണെന്നാണ് കരുതപ്പെടു ന്നത്. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗര ത്തിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വി ലയിരുത്തലിനെ തുടർന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി നട പടികൾ കർശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് 3000 പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.