Banner Ads

റോഡ് തകർച്ചയിൽ പ്രതിഷേധിച്ച്; കോൺഗ്രസിന്റെ കാളവണ്ടി സമരം

പാലക്കാട്: റോഡ് തകർച്ചക്കെതിരെ കാളവണ്ടി യാത്രാ സമരം നടത്തി വേറിട്ട പ്രതിഷേധവുമായി കോണ്ഗ്രസ്സ്. ചിറ്റൂർ മണ്ഡലത്തിലെ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള റോഡ് തകർച്ചകെതിരെയാണ് പ്രതിഷേധം നടന്നത്. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ടുപോകുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ഡി സിസി പ്രസിഡന്റ് ഏ തങ്കപ്പൻ പറഞ്ഞു. ചിറ്റൂർ മണ്ഡലത്തിലെ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള റോഡിൽ 15ലധികം പേർക്ക് റോഡ് തകർച്ച മൂലം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.

ഇത്രയും അപകടങ്ങൾ നടന്നിട്ടും സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ കൃഷ്ണൻകുട്ടി ഇതുവരെ റോഡ് തകർച്ചയുള്ള നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ പാലക്കാട് പൊള്ളാച്ചി റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ചു കൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കാളവണ്ടി സമരം നടത്തിയത്