തിരുവനന്തപുരം : അമ്പലത്തില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റിലായി. മണക്കാട് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരി അരുണ്‍ ആണ് പോലീസ് കസ്റ്റഡിയിലായത്. ഇതിന് മുൻപും
പൂജാരിയെ മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് പവന്‍ മാല, കമ്മല്‍ ഒരു ജോഡി ചന്ദ്രക്കല തുടങ്ങിയവയാണ് മോഷ്ടിച്ചത്.
ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലയാണ് മോഷ്ടിച്ചത്. പ്രതി ഇതിന് മുൻപും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നു. പൂന്തുറയിലുള്ള ക്ഷേത്രത്തല്‍ നിന്നും പ്രതി നേരത്തെ സ്വര്‍ണ്ണം കവര്‍ന്നിരുന്നു. ഇത് വ്യാജമാണെന്ന് കാണിച്ച് പോലീസിനെതിരെ ഇയാള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഹിന്ദു സംഘടനകള്‍ അടക്കം അന്ന് പിന്തുണയുമായെത്തിയിരുന്നു. നിലവില്‍ ഫോര്‍ട്ട് സ്റ്റേഷനിലാണ് പ്രതി ഉള്ളത്. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും.