
സ്വാതന്ത്ര്യദിന പോസ്റ്റർ വിവാദത്തിൽ: ഗാന്ധിജിയുടെ ചിത്രത്തിന് മുകളിൽ സവർക്കറുടെ ചിത്രം വെച്ചതിൽ പ്രതിഷേധം.പോസ്റ്റർ പങ്കുവെച്ചതോടെ വിവാദമായി മാറിയിട്ടുണ്ട്. സിംഗ്,സവർക്കർ, ഗാന്ധിജി ഭഗത് നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരെ ഉൾപ്പെടുത്തിയാണ് ചിത്രം. പോസ്റ്ററിൽ നിന്ന് ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയിട്ടുണ്ട്.
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്ബോൾ ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും എല്ലാ ദിവസവും അതിനെ പരിപോഷിപ്പിക്കുമ്ബോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് നമുക്ക് ഓർമ്മിക്കാം’, എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്. ഹർദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് പെട്രോളിയം സഹമന്ത്രി