തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി കാണാതായ മൂന്നു പെൺകുട്ടികളെ തിങ്കളാഴ്ച രാത്രിയോടെ കണ്ടെത്തി പോലീസ്.പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ അടക്കം കൃത്യമായ പ്ലാനിങ് തയ്യാറാക്കിയാണ് കുട്ടികളെ യാത്ര തിരിച്ചത്. ഇത് തിരിച്ചറിഞ്ഞ് നടത്തിയ ശ്രമമാണ് കുട്ടികളെ കണ്ടെത്താൻ സഹായിച്ചത്.
ഇതുസംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ. ഷൊർണൂർ ഉള്ള ഒരു കുട്ടിയുടെ വീട്ടിൽ സാമ്ബത്തിക ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് പോകുന്നതെന്നും.കോയമ്ബത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇവരെ പോലീസ് കണ്ടെത്തിയത്. ഷൊർണൂരിൽ നിന്നും കോയമ്‌ബത്തൂരിലേക്ക് ഉള്ള ടിക്കറ്റ് ചാർജ് അവിടെ നിന്നും പൂണെയിലേക്കുള്ള ടിക്കറ്റ് ചാർജ്, തുടർന്ന് മഹാരാഷ്ട്രയിലെ തന്നെ രഞ്ജൻ ഗാവ് എന്ന സ്ഥലത്ത് എത്തുന്നത് വരെയുള്ള കൃത്യമായ കാര്യങ്ങളാണ് കത്തിൽ രേഖപ്പെടുത്തിയിരുന്നത്.
കുട്ടികളുടെ ഫോൺ ടവർ ലൊക്കേഷൻ കോയമ്‌ബത്തൂരിലെ ഉക്കടം എന്ന ഭാഗത്താണെന്ന് കണ്ടെത്തിയോടെ ഇവർ ഈ വഴി ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി കോയമ്ബത്തൂരിൽ നിന്നും പുണെയിലേക്ക് പുറപ്പെട്ട വണ്ടി പോലീസും റെയിൽവേ സേനയും ടിക്കറ്റ് എക്സാമിനർമാരും തിരുപ്പൂർ എത്തുന്നതിനിടയിൽ പൂർണ്ണമായും പരിശോധിച്ചുവെങ്കിലും കുട്ടികളെ കണ്ടെത്താണ് സാധിച്ചിരുന്നില്ല തുടർന്ന് കുട്ടികൾ എഴുതിയ കത്ത് കൃത്യമായി പരിശോധിച്ചപ്പോൾ ചില സംശയങ്ങൾ എസ് ഐ ഇ.വി. സുഭാഷിന് തോന്നി.
കാരണം കുട്ടികളെ കാണാതാവുബോൾ പോലീസിൽ പരാതി ലഭിക്കുമെന്നും പോലീസ് അന്വേഷിച്ച് എത്തുമെന്നും പിടിക്കപ്പെടുമെന്നും അറിയാവുന്ന കുട്ടികൾ കൃത്യമായി റൂട്ട് എഴുതി വച്ചത് അന്വേഷണസംഘത്തെ കബളിപ്പിക്കാൻ ആണെന്ന് പോലീസ് ഉറപ്പിച്ചു. തുടർന്ന് ഉടൻ തന്നെ കോയമ്‌ബത്തൂരിൽ നിന്നും മറ്റ് ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഇതിൽ ബെംഗളൂരുവിലേക്ക് പോകുന്ന ട്രെയിൻ ഉണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം ആ വഴിക്ക് നീങ്ങി ട്രെയിൻ എത്താൻ എതാനും മിനിറ്റുകൾക്ക് മുമ്ബ് കുട്ടികൾ ഫ്ലാറ്റേ്ഫാമിൽ എത്തിയപ്പോൾ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.