Banner Ads

മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്കു മസ്റ്ററിങ് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ

കോട്ടയം:മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്കു മസ്റ്ററിങ് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെ, മഞ്ഞ പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻകടകളിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കണം. ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിംഗ് 2024 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ നടത്തും. 2024 ഓഗസ്റ്റ് അഞ്ചുമുതൽ നാളിതുവരെ റേഷൻ കടയിൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും,കൂടാതെ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇ പോസ് സംവിധാനം വഴി ഇ.കെ.വൈ.സി. അപ്‌ഡേഷൻ ചെയ്തവരും, റേഷൻ കടകളിൽ പോയി വീണ്ടും ഇ.കെ.വൈസി മസ്റ്ററിംഗ് ചെയ്യേണ്ടതില്ല ഇ.കെ.വൈസി മസ്റ്ററിംഗ് ഒക്ടോബർ ഒന്നിനുള്ളിൽ പൂർത്തീകരിക്കേണ്ടതിനാൽ ജില്ലയിലെ മുൻഗണന (മഞ്ഞ, പിങ്ക്) കാർഡ് ഉടമകളും ഈ മാസത്തെ റേഷൻ സെപ്്റ്റംബർ 24ന് മുമ്പായി വാങ്ങേണ്ടതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *