Banner Ads

വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തില്‍ കീടo; ഭക്ഷണം വിതരണം ചെയ്ത സ്ഥാപനത്തിന് 50,000 രൂപ പിഴ

ചെന്നൈ: തിരുനെല്‍വേലി-ചെന്നൈ എഗ്മോര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ നിന്നാണ് കീടങ്ങളെ ലഭിച്ചത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ട്രെയിൻ മധുരയില്‍ നിന്ന് പുറപ്പെട്ടയുടൻ ഒരു യാത്രക്കാരന് നല്‍കിയ പ്രഭാത ഭക്ഷണത്തിലാണ് കീടങ്ങളെ ലഭിച്ചത്. ഭക്ഷണത്തിനൊപ്പം ലഭിച്ച സാമ്ബാറില്‍ കീടങ്ങളെ കാണുകയും യാത്രക്കാരൻ പരാതിപ്പെടുകയുമായിരുന്നു.

എന്നാല്‍ പരാതിപ്പെട്ടപ്പോള്‍ അത് കീടമല്ല, ജീരകമാണ് എന്ന മറുപടിയാണ് റെയില്‍വേ ആദ്യം നല്‍കിയത്.സംഭവത്തില്‍ ക്ഷമാപനവുമായി ദക്ഷിണ റെയില്‍വേ രംഗത്തെത്തി.സാമ്ബാര്‍നിറച്ച പാത്രത്തിന്റെ മൂടിയിലാണ് കീടങ്ങളുണ്ടായിരുന്നതെന്നും പാചകം ചെയ്തതിനുശേഷമാണ് അവ കടന്നതെന്നും റെയില്‍വേ വിശദീകരണം നൽകിയത്.സംഭവത്തില്‍ ബൃന്ദാവന്‍ ഫുഡ് പ്രോഡക്‌ട്സിന് റെയില്‍വേ 50,000 രൂപ പിഴ ചുമത്തി.

ഇതിനുപിന്നാലെ ഭക്ഷണം വിതരണം ചെയ്ത സ്ഥാപനത്തിന് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വന്ദേഭാരതില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ബൃന്ദാവന്‍ ഫുഡ് പ്രോഡക്‌ട്സിന്റെ തിരുനെല്‍വേലിയിലെ അടുക്കളയില്‍ നിന്നാണ് ഭക്ഷണം എത്തിച്ചതെന്ന് കണ്ടെത്തി.അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ നടപടികള്‍ പിന്നീടുണ്ടാകും എന്നാണ് റെയില്‍വേ നല്‍കിയ വിശദീകരണം.ട്രെയിനുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും റെയില്‍വേ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *