Banner Ads

പെരിയാർ തീരത്തുള്ളവർ ശ്രദ്ധിക്കുക! ഭൂതത്താൻകെട്ട് ഷട്ടറുകൾ തുറക്കുന്നു; ആലുവ, പെരുമ്പാവൂർ ഭാഗങ്ങളിൽ മുന്നറിയിപ്പ്

എറണാകുളം : സംസ്ഥാനത്ത് മഴ ശക്തമാകുന്നു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടയ്ക്കിടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഷട്ടറുകൾ തുറക്കുന്നതോടെ പെരിയാർ നദിയിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്. ആലുവ, പെരുമ്പാവൂർ, കാലടി ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നേക്കാവുന്നതിനാൽ പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.