Banner Ads

ഗസയിലെ ശൈത്യത്തിൽ ;മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം ആറായെന്ന് ഫലസ്തീൻ

ഗസ: ശൈത്യത്തിൽ രണ്ടാഴ്ചക്കിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം ആറായെന്ന് ഫലസ്തീൻ മെഡിക്കൽ ശൈത്യകാലത്തിന്റെ ആരംഭം മുതലുള്ള കണക്കുകൾ പ്രകാരം മരിച്ച മൊത്തം കുട്ടികളുടെ മരണസംഖ്യ 15 ആയി എന്നും റിപോർട്ട് പറയുന്നു.പല കുടുംബങ്ങളും നനഞ്ഞ മണലിലോ വെറും കോൺക്രീറ്റിലോ ആണ് കിടക്കുന്നത്.മേഖലയിലെ ആരോഗ്യ സംവിധാനങ്ങളുടെ കുറവ് കുഞ്ഞുങ്ങളുടെ മരണസംഖ്യ കൂട്ടുകയാണെന്ന് മെഡിക്കൽ വൃത്തങ്ങൾ പറയുന്നു.

യുദ്ധത്തിന്റെ ആദ്യ ദിവസങ്ങൾ മുതൽ ഗസയിൽ വൈദ്യുതി ഇല്ല, ജനറേറ്ററുകൾക്കുള്ള ഇന്ധനവും കുറവാണ്. വൈദ്യുതിക്ഷാമം മൂലം പീഡിയാട്രിക് വാർഡുകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിലായെന്നും നവജാതശിശുക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിയാതെ വരികയാണെന്നും ഇത് അതിജീവന സാധ്യത കുറക്കുമെന്നും മെഡിക്കൽ ഡയറക്ടർ ജനറൽ മുനീർ അൽ ബർഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *