തലശേരി:പ്രത്യേക ദൂതൻ വഴി വക്കാലത്ത് തലശേരിയില്‍ എത്തിച്ചാണ് കെ. വിശ്വൻ മുൻകൂർ ജാമ്യ ഹർജി ഫയല്‍ ചെയ്തത്. ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നീക്കം നടന്നെങ്കിലും ഒടുവില്‍ ജില്ലാ കോടതിയെ സമീപിക്കാൻ നിയമോപദേശം ലഭിക്കുകയായിരുന്നു.ഹർജി ഇന്ന് ഫയലില്‍ സ്വീകരിച്ച കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും. പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി നിസാർ അഹമ്മദ് മുമ്ബാകെ പ്രമുഖ അഭിഭാഷകന്‍ കെ. വിശ്വന്‍ മുഖേനയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹർജി ഫയല്‍ ചെയ്തത്.
14ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഹാളില്‍ നടന്ന സാമൂഹ്യ പക്ഷാചരണ പരിപാടിയില്‍ താന്‍ ഉദ്ഘാടകയും ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ മുഖ്യാതിഥിയുമായിരുന്നു. ഇതിനിടെയായിരുന്നു എഡിഎം നവീന്‍ ബാബുവിന് യാത്രയയപ്പ് നല്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞത്.നിങ്ങള്‍ വരില്ലേയെന്ന് തന്നോട് കളക്ടര്‍ ചോദിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു യാത്രയയപ്പ് തീരുമാനിച്ചത്. വൈകുന്നേരം ചടങ്ങിനെക്കുറിച്ച് ഓർമിച്ചപ്പോള്‍ കളക്ടറെ വിളിച്ചു ചോദിച്ചു. ചടങ്ങ് തുടങ്ങിയെന്നായിരുന്നു മറുപടി. ഉടനെ ചടങ്ങില്‍ പങ്കെടുക്കാനെത്തി.ഡെപ്യൂട്ടി കളക്ടര്‍ ശ്രുതിയാണ് സംസാരിക്കാന്‍ ക്ഷണിച്ചത്. ഫയലുകളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് കഷ്ടപ്പാടുകള്‍ ഉണ്ടാകരുതെന്ന നിലപാടിലാണ് സാമൂഹ്യതാത്പര്യം മുന്‍നിര്‍ത്തി ചടങ്ങില്‍ സംസാരിച്ചതെന്ന് ദിവ്യ ഹർജിയില്‍ പറയുന്നു.