
കണ്ണൂർ : ഓക്‌സിജൻ സിലിണ്ടറുകൾ കയറ്റിവന്ന വാഹനം മറിഞ്ഞ് അപകടം. പറശ്ശിനി ഭാഗത്തു നിന്നും വരികയായിരുന്ന വാഹനം പാടിക്കുന്ന് ഇറക്കത്തിൽ കരിങ്കൽക്കുഴി റോഡിലേക്ക് വളയുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന സിലിണ്ടറുകൾ റോഡിലേക്ക് ചിതറി വീണു. അപകടസമയത്ത് ചെറിയ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.വാഹനത്തിലുണ്ടായ ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.