
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ച് വെല്ലുവിളി ഉയർത്തി. തന്നെ തെറ്റായി പരാമർശിച്ചെന്നാരോപിച്ച് ദി ഹിന്ദു പത്രത്തിനെതിരെ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കുമോയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജണ്ട കേരളത്തിൽ നടപ്പിലാക്കാനും വിവിധ സംരംഭങ്ങളിലൂടെ ഹിന്ദു ദേശീയതയും ഐക്യവും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു സ്ക്രിപ്റ്റഡ് പദ്ധതിയാണ് പത്രസമ്മേളനത്തിൽ ഞാൻ കണ്ടത്.
ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും പിണറായി വിജയന് പറയാൻ മറുപടിയില്ല. ദി ഹിന്ദുവിന്റെ വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിക്കാതെ ഒരേ ഒരു പത്രം ദേശാഭിമാനിയാണെന്നും സതീശന്‍ കൂട്ടിച്ചേർത്തു. ആർ.എസ്.എസുമായി എ.ഡി.ജി.പി ചർച്ച നടത്തിയതിൽ ആശങ്ക ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാല്‍ എന്തെങ്കിലും കൃത്യമായ അന്വേഷണം ഇതിലുണ്ടായിട്ടുണ്ടോയെന്നും സതീശന്‍ ആവര്‍ത്തിച്ചു.
കേരളത്തില്‍ പ്രശ്‌നമുണ്ടാക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്. സെപ്തംബര്‍ 16ന് ഡല്‍ഹിയിലെ പിആര്‍ ഏജന്‍സി റിലീസ് പുറത്തിറക്കിയിരുന്നു. ഇതിലുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. പൂരം അലങ്കോലപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അപകടരമായ തകർച്ചയുടെ വക്കിലാണ് എല്‍ഡിഎഫ് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.