കൊച്ചി:ഒരാഴ്ചയ്‌ക്കിടെ വൻ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാമാറ്റവും നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമുള്ള വിലക്കയറ്റവുമാണ് ഇപ്പോഴുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. മൊത്തവിപണിയില്‍ 75 മുതല്‍ 80 രൂപ വരെയാണ് സവാളയ്‌ക്ക വില. കൊച്ചിയില്‍ ചില്ലറ വിപണിയില്‍ കിലോഗ്രാമിന് 88 രൂപയാണ് വില.
സവാളയുടെ മൊത്ത വ്യാപാര കേന്ദ്രമായ മഹാരാഷ്‌ട്രയിലെ നാസിക്കിലും സവാള വിലയില്‍ വർധനവുണ്ട്. കോയമ്ബത്തൂരില്‍ സ്റ്റോക്കുള്ള ഉള്ളിയാണ് ഇപ്പോള്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. സ്റ്റോക്ക് തീരുന്നതോടെ വീണ്ടും വില ഉയരും. ക്വിന്‍റലിന് റെക്കോഡ് നിരക്കായ 5400 രൂപയാക്കാണ് സവാള ലേലത്തിനു പോകുന്നത്. മഹാരാഷ്‌ട്രയിലെ പുനെയില്‍ നിന്നും നാസിക്കില്‍ നിന്നുമാണ് കേരളത്തിലേക്ക് വ്യാപകമായി സവാള എത്തുന്നത്.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തുടർച്ചയായി 10 ദിവസം മഹാരാഷ്‌ട്രയിലെ മാർക്കറ്റ് അവധിയായിരുന്നു. നാസിക്കില്‍ നിന്നും പ്രധാനമായും തമിഴ്നാട്ടിലേക്കാണ് സവാള എത്തുന്നത്. പിന്നീട് കോയമ്ബത്തൂരിലെ എം.ജി.ആർ മാർക്കറ്റ് വഴി ഇത് കേരളത്തിലേക്കെത്തുന്നു.2021ല്‍ സവാള വില കുതിച്ചുയർന്ന് കിലോയ്‌ക്ക് 150 രൂപയില്‍ എത്തിയിരുന്നു. അതേ സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്. ഒരാഴ്ച മുമ്ബ് വരെ 50-60 നിരക്കിലായിരുന്നു ചില്ലറ വില്‍പ്പന.ഓരോ ദിവസവും വില ഉയരുന്നത് ഹോട്ടലുകളെയും സാധാരണക്കാരെയും ഏറെ പ്രതിസന്ധിയിലാക്കുന്നു.