സമ്മാനഘനടയില് മാറ്റം വരുത്തിയതിനെ തുടർന്നുള്ള ആശയക്കുഴപ്പത്തെ തുടർന്നാണ് ലോട്ടറി അച്ചടി താത്കാലികമായി നിറുത്തിവച്ചത്. പൂജാ ബമ്ബർ ലോട്ടറിയുടെ നറുക്കെടുപ്പിന് ശേഷം ക്രിസ്മസ് ബമ്ബർ ലോട്ടറിയുടെ വില്പന ആരംഭിക്കുകയാണ് പതിവ്. എന്നാല്‍ പൂജാ ബമ്ബർ നറുക്കെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷവും ക്രിസ്മസ് ബമ്ബറിന്റെ വില്പന ആരംഭിച്ചിട്ടില്ല.സമ്മാന ഘടനയില്‍ മാറ്റം വരുത്തിയതോടെ ലോട്ടറി ഏജന്റുമാർ പ്രതിഷേധത്തിലാണ്. സമ്മാനഘടനയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലോട്ടറി ക്ഷേമനിദി ബോർഡ് ചെയർമാൻ ലോട്ടറി ഡയറക്ടർക്ക് കത്ത് നല്‍കിയിരുന്നു.ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം പരിഹരിക്കാത്തതിനാല്‍ അച്ചടി നിറുത്തിവച്ചത്.ക്രിസ്മസ് ബമ്ബർ നറുക്കെടുപ്പില്‍ 5000, 2000, 1000 രൂപയുടെ സമ്മാനങ്ങള്‍ വെട്ടിക്കുറച്ചതിലാണ് ഏജന്റുമാർ പ്രതിഷേധിക്കുന്നത്