
ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിയുടെ (എൻ.എസ്.എസ്.) വാർഷിക പൊതുയോഗം ഇന്ന് ചങ്ങനാശ്ശേരി പെരുന്നയിലെ എൻ.എസ്.എസ്. ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിൽ ചേരും. രാവിലെ 11.30ന് യോഗം ആരംഭിക്കും.കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവ്-ചെലവ് കണക്കുകളും ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ സ്റ്റേറ്റ്‌മെന്റും യോഗം അംഗീകരിക്കും.
കൂടാതെ, പൊതുയോഗത്തിന്റെ പ്രധാന അജണ്ടകളിൽ ഒന്ന്, ശബരിമല വിഷയത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് സംബന്ധിച്ച ചർച്ചയായിരിക്കും. ഈ നിലപാട് യോഗത്തിൽ വിലയിരുത്തപ്പെടാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സുകുമാരൻ നായർക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളും വിമർശനങ്ങളും പൊതുയോഗത്തിൽ ചർച്ച ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഈ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലെ എൻ.എസ്.എസ്സിന്റെ നിലപാടുകൾ സംബന്ധിച്ചുള്ള ചർച്ചകൾക്ക് യോഗം സാക്ഷ്യം വഹിക്കും.