Banner Ads

ഇനി അതിഥിത്തൊഴിലാളികളികൾക്കും ; സ്വയംപര്യാപ്തരാക്കാൻ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ

തിരുവനന്തപുരം: സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ നടപ്പാക്കി വിജയിപ്പിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അതിഥിത്തൊഴിലാളികളിലേക്കും. അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കാനാണ് നിർദേശം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികളുടെ വാസസ്ഥലം കേന്ദ്രീകരിച്ച് കുടുംബശ്രീ മിഷനുകീഴിൽ സ്പെഷ്യൽ അയൽക്കൂട്ടങ്ങളുണ്ടാക്കാൻ മാർഗരേഖയും തയ്യാറാക്കി.

കേരളവുമായി അതിഥിത്തൊഴിലാളികളുടെ സാംസ്കാരിക ഏകോപനമാണ് ലക്ഷ്യം. അയൽക്കൂട്ടങ്ങൾക്കുപുറമെ, കുടുംബ്രശ്രീ മിഷന്റെ കീഴിലുള്ള ബാലസഭകളിൽ അതിഥിക്കുട്ടികളെക്കൂടി ഉൾപ്പെടുത്താനാണ് നിർദേശം അവധിദിവസങ്ങളിൽ ചേരുന്ന ബാലസഭകൾ വഴി കലാകായിക സർഗാത്മകപ്രവർത്തനങ്ങൾ സംഘടിപ്പിച്ചും സാംസ്കാരികവിനിമയം സാധ്യമാക്കണം