എറണാകുളം:എറണാകുളം പിറവത്ത് നിന്നും പ്ലസ്തു വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി.ഓണക്കൂർ സ്വദേശിയും പാമ്ബാക്കുട ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിയുമായ അർജുൻ രഘുവിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് വിദ്യാർത്ഥി വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂൾ സമയം കഴിഞ്ഞിട്ടും തിരികെ വീട്ടിൽ എത്താതിരുന്നതോടെയാണ് വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. വിദ്യാർത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക 89496 976421, 9846 681309