Banner Ads

നോ മദ്യം; രണ്ടു ദിവസം കേരളത്തിൽ ബെവ്കോ അവധി

രണ്ടുദിവസം ഇനി കേരളത്തില്‍ മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളില്‍ ആയതിനാലാണ് ഒക്ടോബർ ഒന്നും രണ്ടും അവധി.അതേസമയം രണ്ടുദിവസം ബിവറേജസുകള്‍ അടച്ചിടുന്നതിനാല്‍ ഇന്ന് തിരക്ക് കൂടാനുള്ള സാധ്യത കൂടുതലാണ്.

എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ക്കും ഒക്ടോബർ 2 ഗാന്ധി ജയന്തിക്കും അവധിയാണ്.സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്കോ മദ്യവില്‍പ്പന ശാലകള്‍ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്.എന്നാല്‍ ബാറുകള്‍ ഇന്ന് രാത്രി 11 മണി വരെ പ്രവർ‌ത്തിക്കും.

വരുന്ന രണ്ട് ദിവസത്തെ അവധി പ്രമാണിച്ച്‌ അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്പന നടക്കാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ ശക്തമായ പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് പൊലീസും എക്സൈസും

 

 

Tag

Leave a Reply

Your email address will not be published. Required fields are marked *