Banner Ads

നിമിഷ പ്രിയയുടെ മോചനം: നിർണായക പോസ്റ്റ് പിൻവലിച്ച് കാന്തപുരം ഓഫീസ്, കാരണം അവ്യക്തം

തിരുവനന്തപുരം:യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട്  എ.പി. വിഭാഗം സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ ഓഫീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വന്ന പോസ്റ്റ് പിൻവലിച്ചു.

നേരത്തെ, നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനായി ദിയാധനം നൽകുന്നതിനുള്ള പണം സമാഹരിക്കുന്നതിന് താൻ മുൻകൈയെടുക്കുമെന്നും, വിഷയം യെമൻ പ്രസിഡന്റുമായി സംസാരിക്കാൻ ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ അറിയിച്ചിരുന്നു.

ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റ്.എന്നാൽ, പോസ്റ്റ് പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകൾക്കകം ഇത് പിൻവലിക്കുകയായിരുന്നു. പോസ്റ്റ് പിൻവലിച്ചതിന്റെ കാരണം വ്യക്തമല്ല. ചില സാങ്കേതിക കാരണങ്ങളോ,

അല്ലെങ്കിൽ വിഷയം കൂടുതൽ സങ്കീർണ്ണമായതുകൊണ്ടോ ആവാം ഈ നീക്കം.യെമനിൽ നഴ്സായി ജോലി ചെയ്യവെ, യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. നിമിഷ പ്രിയയുടെ മോചനത്തിനായി നിയമപോരാട്ടം തുടരുകയാണ്.