
മണ്ണാര്‍ക്കാട്: തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി നവജാത ശിശുവിനു ദാരുണാന്ത്യം.ഇന്നു രാവിലെ 6.15നാണ് സംഭവം, പാലക്കാട് മുട്ടികുളങ്ങര എം.എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്ബതികളുടെ 85 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.ദമ്ബതികള്‍ക്ക് ഇരട്ടകുട്ടികളാണ്. രാവിലെ മുലപ്പാല്‍കൊടുത്ത് കുഞ്ഞിനെ ഉറക്കികിടത്തിയിരുന്നു. കുറച്ചുകഴിഞ്ഞ് നോക്കിയപ്പോള്‍ കുഞ്ഞിനെ അനക്കമില്ലായിരുന്നു.ഉടന്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.