ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രേമാേദി നാളെ, ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച രണ്ട് വന്ദേഭാരത് ട്രെയിൻ സർവീസുകളുടെ ഉദ്ഘാടനം നിർവഹിക്കും. അതോടൊപ്പം തന്നെ മീററ്റ്-ലക്നൗ വന്ദേഭാരത് ട്രെയിൻ സർവീസും നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചെന്നൈ എഗ്മോർ-നാഗർകോവില്‍, ബംഗളൂരു കന്റോണ്‍മെന്റ് – മധുര റൂട്ടുകളിലാണ് ആദ്യം സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക. ഉച്ചയ്ക്ക് 12.30ന് ചെന്നൈയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ രാത്രി ഒൻപതരയ്ക്ക് നാഗർകോവിലില്‍ എത്തും. രണ്ടാമത്തെ ട്രെയിൻ ഉച്ചയ്ക്ക് 12.30ന് മധുരയില്‍ നിന്ന് ആരംഭിച്ച് രാത്രി ഒൻപതരയ്ക്ക് ബംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.
സ്പെഷ്യല്‍ സർവീസായാണ് തുടക്കം കുറിക്കുന്നത് എങ്കിലും അടുത്തമാസം രണ്ടുമുതല്‍ ഇത് റെഗുലർ സർവീസായി സമയ മാറ്റത്തിൽ സർവീസ് നടത്തും. റെഗുലർ സർവീസ് രാവിലെ അഞ്ചുമണിക്ക് ചെന്നൈയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് നാഗർകോവിലില്‍ എത്തിച്ചേരും. തിരിച്ച് 2.20ന് നാഗർകോവിലില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ രാത്രി പതിനൊന്നിന് ചെന്നൈയില്‍ എത്തിച്ചേരും. ബുധനാഴ്ച സർവീസ് ഉണ്ടായിരിക്കുകയില്ല. രണ്ടാമത്തെ ട്രെയിൻ സർവീസ് രാവിലെ 5.15ന് മധുരയില്‍ നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ ബംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരുകയും 1 30 ന് തിരിച്ച് യാത്ര തുടങ്ങുന്ന ട്രെയിൻ രാത്രി 9.45ന് മധുരയില്‍ എത്തിച്ചേരുകയും ചെയ്യും. ചൊവ്വാഴ്ച സർവീസ് ഉണ്ടായിരിക്കുകയുമില്ല.