Banner Ads

കെന്റിലെ അയ്യപ്പ ടെംപിളിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി; ഒക്ടോബർ 2-ന് വിദ്യാരംഭം.

ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ വിപുലമായി നടത്തുന്നു. വിവിധ പൂജകളും പ്രത്യേക ചടങ്ങുകളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.സെപ്റ്റംബർ 29, തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് പൂജവെപ്പ് ചടങ്ങുകളോടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകും.

ഒക്ടോബർ 2, വ്യാഴാഴ്ച രാവിലെ 9:30-ന് ഗണപതി ഹോമം നടക്കും. തുടർന്ന്, കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്നതിനുള്ള ചടങ്ങുകളും ഉണ്ടായിരിക്കും. വൈകുന്നേരം വിദ്യാലക്ഷ്മി മഹാപൂജ, വിളക്ക് പൂജ, ദീപാരാധന, നാമർച്ചന തുടങ്ങിയവ നടക്കും.

വിദ്യാരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ക്ഷേത്രം നൽകിയിട്ടുള്ള രജിസ്ട്രേഷൻ ലിങ്ക് വഴി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി നൽകിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

07838170203, 07985245890, 07507766652, 07906130390,07973 151975