ഇടുക്കി: മൂന്നാർ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മനപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിക്കൽ, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നാഗർകോവിൽ സ്വദേശി വിനേഷിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.വിനേഷിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. അശ്രദ്ധമായി വാഹനമോടിച്ചത് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം അപകടത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.