അങ്കമാലി മുക്കന്നൂര്‍ കൂട്ടക്കൊല; പ്രതിക്ക് വധശിക്ഷ

കൊച്ചി: അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊല പ്രതി ബാബുവിന് വധശിക്ഷ.സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.മറ്റ് രണ്ട് കൊലപാതകത്തില്‍ ഇരട്ട ജീവപര്യന്തം ശിക്ഷയും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് കോടതി.

കൊലപാതകവും കൊലപാതക ശ്രമവും അടക്കമുളള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി പറഞ്ഞിരുന്നു.പ്രതിയുടെ സഹോദരന്‍ ശിവന്‍,ഭാര്യ വല്‍സല മകള്‍ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്.

35 ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തിലുണ്ടായിരുന്നത്.കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി.ഫെബ്രുവരി 11 നായിരുന്നു കൂട്ടക്കൊല.കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *