Banner Ads

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം ;വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിച്ച മകൻ പിടിയിൽ

കൊച്ചി: ഇന്ന് പുലർച്ചെ നാലുമണിയോടെ അല്ലിയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലിസ് സ്ഥലത്തെത്തിയത്.അമ്മ മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലാരിവട്ടം പോലിസ് അറിയിച്ചു. ടയർ കട നടത്തുന്ന പ്രദീപ് മദ്യത്തിന് അടിമയാണെന്നും വീട്ടിൽ സ്ഥിരം പ്രശ്നങ്ങളാണെന്നും നാട്ടുകാർ പറയുന്നു. വെണ്ണല സ്വദേശി അല്ലി(72) എന്ന സ്ത്രീയാണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി കട അടഞ്ഞുകിടക്കുകയാണ്. സ്ഥിരം മദ്യപിച്ച് പ്രശ്ന‌മുണ്ടാക്കുന്നതിനെ തുടർന്ന് ഭാര്യ ഇയാളിൽ നിന്നും പിരിഞ്ഞ് നിൽക്കുകയാണ്.

അക്രമാസക്തനാകാറുള്ളതിനാൽ നാട്ടുകാർ ആരും പ്രശ്നത്തിൽ ഇടപ്പെടാറില്ലെന്നും ബഹളം കൂടുമ്ബോൾ പോലീസിൽ വിവരം അറിയിക്കുകയാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകീട്ട് അമ്മയുമായി പ്രദീപ് പുറത്തുപോവുന്നത് നാട്ടുകാർ കണ്ടിരുന്നു. രാത്രിയിൽ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നു. പുലർച്ചെ വീട്ടുമുറ്റത്ത് കുഴിയെടുക്കുന്നതാണ് കണ്ടതെന്നും നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *