
പാലക്കാട്: പാലക്കാട്: മൂത്താൻതറ സ്കൂളിലെ സ്ഫോടനത്തിന് പിന്നിൽ ആർ.എസ്.എസിന് ബന്ധമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. സ്കൂൾ വളപ്പിൽ നിന്ന് നാല് ബോംബുകൾ കണ്ടെത്തിയതായും വരാൻ പോകുന്ന തിരഞ്ഞെടുപ്പ് കണക്കാക്കി സൂക്ഷിച്ചതാകാമെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിനുള്ളിൽ ആയുധ പരിശീലനം നടത്തിയതിനാൽ സ്ഥാപനത്തിന്റെ എൻ.ഒ.സി. (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു. ആർ.എസ്.എസിൻ്റെ ക്യാമ്പ് നടക്കുന്ന ഗ്രൗണ്ടാണ് സ്ഫോടനം നടന്നതെന്നും, സ്കൂളിൽ ആയുധ പരിശീലനം നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചും ആയുധ പരിശീലനവും നടത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വി. ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം മുത്താൻതറ വിദ്യാ നികേതൻ സ്കൂളിന്റെ പരിസരത്താണ് സ്ഫോടനമുണ്ടായത്. സ്കൂൾ വളപ്പിൽ നിന്ന് ലഭിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പത്തുവയസുകാരന് പരിക്കേറ്റിരുന്നു.