
കൊല്ലം:ചിഞ്ചുറാണിയുടെ ഖേദപ്രകടനം മിഥുൻ്റെ മരണത്തിലെ പരാമർശം തിരുത്തി.വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് പരാമർശത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ചു മന്ത്രിയുടെ അനുചിതമായ വാക്കുകളിലും പ്രവർത്തികളിലും പാർട്ടിക്കുള്ളിലും പൊതുജനങ്ങൾക്കുള്ളിലും അമർഷം പുകഞ്ഞതോടെയാണ് മന്ത്രിയുടെ ഖേദപ്രകടനം.
സ്വന്തം ജില്ലയിൽ ഒരു വിദ്യാർഥി ഷോക്കേറ്റ് മരിച്ചത് അറിഞ്ഞിട്ടും മന്ത്രി ചിഞ്ചുറാണി തൃപ്പൂണിത്തുറയിൽ സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനത്തിൽ പങ്കെടുത്ത് സുംബാ ഡാൻസിൽ ഭാഗമായതും വലിയ വിമർഷത്തിനിടക്കായി ഇതേ വേദിയിൽവെച്ച് മിഥുന്റെ മരണത്തെ ലഘൂകരിച്ച് സംസാരിച്ച മന്ത്രി അധ്യാപകരെ കുറ്റപ്പെടുത്താൻ ആവില്ലെന്നും പ്രസംഗിച്ചു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കൾ വിമർശനമുയർത്തി. പ്രതിഷേധം ശക്തമായതോടെ മന്ത്രി മിഥുന്റെ വീട്ടിലെത്തി തനിക്കെതിരായ വികാരം തണുപ്പിക്കാനുള്ള ശ്രമം നടത്തിയത്.