Banner Ads

കുഴൽ കിണർ കുഴിക്കുന്നതിനിടയിൽ തർക്കം; മധ്യവയസ്കന് വെട്ടേറ്റു

തൃശൂർ :കല്ലംപാറയിൽ കുഴൽ കിണർ കുത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യവയസ്കന് വെട്ടേറ്റു. കല്ലമ്‌ബാറ സ്വദേശി കൊച്ചുവീട്ടിൽ മോഹനനാണ് വെട്ടേറ്റത്.ഞായറാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം സംഭവശേഷം കല്ലമ്ബാറ സ്വദേശി ഏലിയാസ് ഒളിവിൽ പോവുകയായിരുന്നു.

പ്രതിക്ക് വേണ്ടിയുള്ള പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി കല്ലമ്ബാറ അടങ്ങളം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നിലനിന്നിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് കുഴൽക്കിണർ നിർമാണം ആരംഭിച്ചത്.കിണറിൽ നിന്നുള്ള വെള്ളം എലിയാസിൻ്റെ വീട്ടിലേക്കുള്ള വഴിയിലൂടെ ഒലിക്കുന്നു എന്ന പ്രെശ്നം തർക്കമാവുകയും പ്രകോപിതനായ ഏലിയാസ് വീട്ടിൽ നിന്നും വെട്ടുകത്തിയുമായെത്തി മോഹനനെ വെട്ടുകയുമായിരുന്നു.

ആക്രമണം തന്റെ കൈകൾ കൊണ്ട് തടഞ്ഞതിനാൽ മാരകമായ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. മോഹനൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.വടക്കാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *