Banner Ads

കോട്ടക്കലിൽ വൻ ലഹരിവേട്ട: 72 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശികൾ പിടിയിൽ

മലപ്പുറം: 72ഗ്രാം എംഡിഎംഎ യുമായി വേങ്ങര സ്വദേശികളായ മൂന്നുപേര്‍ കോട്ടക്കല്‍ പോലീസിന്‍റെ പിടിയില്‍. കോട്ടക്കല്‍ എസ് ഐ. പി.ടി. സെയ്ഫുദ്ദീന്‍, പെരിന്തല്‍മണ്ണ ,മലപ്പുറം ഡാന്‍സാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലാകുന്നത്.

72ഗ്രാം എംഡിഎംഎ യുമായാണ്‌ വേങ്ങര സ്വദേശികളായ മൂന്നുപേര്‍ കോട്ടക്കല്‍ പോലീസിന്‍റെ പിടിയിലായത്. വേങ്ങര ചെറൂർ സ്വദേശികളായ ആലുക്കല്‍ സഫ് വാന്‍, മിനി കാപ്പിൽ താമസിക്കുന്ന മുട്ടുപറമ്പന്‍ അബ്ദുള്‍ റൗഫ് , വേങ്ങര എസ് എസ് റോഡിൽ താമസിക്കുന്ന കോലേരി ബബീഷ് എന്നിവരാണ് അറസ്റ്റിലായത്.

കോട്ടക്കല്‍ എസ് ഐ. പി.ടി. സെയ്ഫുദ്ദീന്‍, പെരിന്തല്‍മണ്ണ ,മലപ്പുറം ഡാന്‍സാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലാകുന്നത്. ടൗണില്‍ മൈത്രിനഗര്‍ റോഡിലെ ഫ്ലാറ്റില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.