Banner Ads

ശക്തമായ മഴയെ തുടർന്ന് മണിമലയാർ കരകവിഞ്ഞു ; തിരുവല്ല നഗരസഭയിൽ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി

തിരുവല്ല:ശക്തമായ മഴയെ തുടർന്ന് മണിമലയാർ കരകവിഞ്ഞു തിരുവല്ല നഗരസഭയിൽ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. തിരുമൂലപുരം മംഗലശ്ശേരി, ആറ്റുമാലി, പുളിക്കത കുഴി എന്നീ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് പ്രദേശങ്ങളിൽ വെള്ളം ഇരച്ചെത്തിയത്.

ഇതേ തുടർന്ന് പ്രദേശവാസികളെ തിരുമൂലപുരം സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റി ഏതാണ്ട് എഴുപതോളം കുടുംബങ്ങളെയാണ് ക്യാമ്ബിലേക്ക് മാറ്റിയിരിക്കുന്നത്. മണിമലയാറ്റിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന പ്രദേശങ്ങളാണ് ഇത്. എല്ലാ മഴക്കാലത്തും ദുരിതാശ്വാസ ക്യാമ്‌ബിലേക്ക് മാറേണ്ട ഗതികേടിലാണ് നാട്ടുകാർ.

ഇപ്പോഴും നിരവധി കുടുംബങ്ങൾ ക്യാമ്ബിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്ത മഴ തുടരുകയാണ്. വരാൽപ്പാടത്തെ ചീപ്പ് നിറഞ്ഞു കവിഞ്ഞതാണ് പ്രദേശങ്ങളിലേക്ക് വെളളം കുതിച്ചെത്താൻ കാരണമായത്.